ആയൂർ ചെറുപുഷ്പ സ്കൂളിൽ ശാസ്ത്ര പ്രദർശന മേള സംഘടിപ്പിച്ചു
1483308
Saturday, November 30, 2024 6:09 AM IST
ആയൂർ: ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ ശാസ്ത്രപ്രദർശന മേള നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ നടത്തിയ കലാ-കായിക മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത് നേതൃത്വം നൽകി. ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, മെന്റർ ഫാ. എബി ആറ്റുപുരയിൽ, സിസ്റ്റർ ശാന്തി ജോസ് ഡിഎം, സ്റ്റാഫ് സെക്രട്ടറി പി. തുഷ്യ, വിദ്യാർഥി പ്രതിനിധി മെർലിൻ സജി എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രവും സാങ്കേതിക വിദ്യയും കൂട്ടിയിണക്കി കുട്ടികൾ സ്വന്തമായി രൂപകല്പന ചെയ്ത പ്രവർത്തന മാതൃകകൾ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, സാഹിത്യം എന്നിങ്ങനെയുള്ള വിവിധ ക്ലബുകളിലായി പ്രദർശിപ്പിച്ചു. ഓരോ ക്ലബിൽ നിന്ന് മികച്ചവരെ തെരഞ്ഞെടുത്ത് സമ്മാനം വിതരണം ചെയ്തു.
ബഹിരാകാശത്തിലെ വിസ്മയങ്ങൾഉൾക്കൊള്ളിച്ച് തയാറാക്കിയ മൊബൈൽ പ്ലാനറ്റോറിയം ശ്രദ്ധേയമായി.