പുനലൂരിൽ കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു
1483306
Saturday, November 30, 2024 5:59 AM IST
പുനലൂർ: നഗരസഭാ തല കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ചെയർപേഴ്സൺ കെ. പുഷ്പലത ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് രാജൻ, വസന്ത രഞ്ജൻ, അഡ്വ.പി.എ. അനസ്, കൗൺസിലർമാരായ ഡി. ദിനേശൻ, നിമ്മി ഏബ്രഹാം, എസ്. സതീഷ്, എസ്. പൊടിയൻപിള്ള, അരവിന്ദാക്ഷൻ, അജി ആന്റണി, സെക്രട്ടറി എസ്.സുമയ്യബീവി തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസംബർ രണ്ടാം വാരം കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ നടക്കും. നഗരസഭ അധ്യക്ഷ ചെയർപേഴ്സണായും മുനിസിപ്പൽ കൗൺസിലർ എസ്. സതീഷ് കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. ഗ്രന്ഥശാലകൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.