യുആർഐ കപ്പ്: ചാമ്പ്യന്മാരായി ബ്രൂക്ക് ഇന്റർനാഷണൽ
1483305
Saturday, November 30, 2024 5:59 AM IST
ശാസ്താംകോട്ട: യുണൈറ്റഡ് റിലീജിയസ് ഇനിഷിയേറ്റീവിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര കരിക്കം ഇന്റർനാഷണൽ സ്കൂളിൽ നടന്ന വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി.
മാർ ബസേലിയസ് പബ്ലിക് സ്കൂളിനെ 70 ന് തോല്പിച്ചാണ് ബ്രൂക്ക് വിജയ കിരീടമണിഞ്ഞത്. പത്താം ക്ലാസിൽ നിന്ന് ശ്രീഹരി. ആർ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരനുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടി. എട്ടു ടീമുകളാണ് മത്സരരംഗത്തുണ്ടാണ്ടായിരുന്നത്. ഒന്നാം സെമി ഫൈനലിൽ ബിആർഎം സെൻട്രൽ സ്കൂളും മാർ ബസേലിയസുമാണ് ഏറ്റുമുട്ടിയത്.
രണ്ടാം സെമിയിൽ ബ്രൂക്ക് ഇന്റർനാഷണലും കരിക്കം ഇന്റർനാഷണലുമായായിട്ടായിരുന്നു മത്സരം. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മാർ ബസേലിയസ് ഫൈനലിസ്റ്റുകളായപ്പോൾ ആധികാരികമായ ജയത്തോടെ ബ്രൂക്ക് സെമിയിലും ഫൈനലിലും വിജയികളായി. ലൂസേഴ്സ് ഫൈനലിൽ വിജയിച്ച ബിആർഎം സെൻട്രൽ സ്കൂളിനാണ് മൂന്നാം സ്ഥാനം.