എംആർഎസിലെ വിദ്യാർഥികളെ തഴഞ്ഞെന്ന്
1483303
Saturday, November 30, 2024 5:59 AM IST
കൊട്ടാരക്കര: ഗോത്ര കലയായ മംഗലംകളിയിൽ പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള കുളത്തൂപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിന് തീർത്തും അവഗണനയെന്ന് സ്കൂൾ. സബ്ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി തികഞ്ഞ പ്രതീക്ഷയോടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മംഗലംകളിയുമായി ജില്ലാ കലോത്സവത്തിൽ എത്തിയ ആൺകുട്ടികൾക്കാണ് കടുത്ത നിരാശ ഏറ്റുവാങ്ങേണ്ടിവന്നത്.
കാസർഗോഡ്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ട്രൈബൽ വിഭാഗത്തിലെ കുട്ടികൾ അവരുടെ തനതുകലയായ മംഗലംകളി ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിട്ടയായ പരിശീലനത്തിലൂടെയും ചുവടുവെപ്പിലൂടെയും ബഹുജനസമക്ഷം കുട്ടികൾ സ്വായത്തമാക്കിയ കല അവതരിപ്പിക്കാൻ സജ്ജമായി. എന്നാൽ ഏറെ പ്രതീക്ഷയോടെ കളിച്ചിട്ടും ബി ഗ്രേഡ് മാത്രം നൽകിയെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
ഇതോടെ അപ്പീൽ വഴി സംസ്ഥാന കലോത്സവത്തിൽ എത്തിപ്പെടാമെന്ന സ്വപ്നവും പൊലിഞ്ഞു.