ആരോഗ്യ വകുപ്പിനെതിരെ ബദൽ സംവിധാനമൊരുക്കി കെഎസ്യു
1483302
Saturday, November 30, 2024 5:59 AM IST
കൊട്ടാരക്കര: കൗമാരകലാമേളക്ക് ആരോഗ്യ വകുപ്പ് സേവനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബദൽ സംവിധാനമൊരുക്കി കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കലാ നഗരിയിൽ ഫസ്റ്റ് എയ്ഡ് സെന്റർ ഇവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
രണ്ട് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും അവശ്യമരുന്നു മടങ്ങുന്നതാണ് ഫസ്റ്റ് എയ്ഡ് സെന്റർ. ഇതിന്റെ ഉദ്ഘാടനം ഡിസിസി അംഗം പത്മ ഗിരീഷ് നിർവഹിച്ചു.