ആരോഗ്യ വകുപ്പിന്റെ സേവനമില്ല
1483301
Saturday, November 30, 2024 5:59 AM IST
കൊട്ടാരക്കര: റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ആരോഗ്യ വകുപ്പിന്റെ സേവനമില്ല. കലാമേളയുമായി ബന്ധപ്പെട്ട മറ്റു സർക്കാർ വകുപ്പുകളെല്ലാം സ്റ്റാളുകൾ തുറന്ന് സേവനമനുഷ്ഠിക്കുമ്പോഴാണ് ഏറ്റവും അത്യന്താക്ഷേപിതമായ ആരോഗ്യവകുപ്പ് മുഖം തിരിഞ്ഞു നിൽക്കുന്നത്.
ഇതുമൂലം അപകടമോ പരിക്കോ പറ്റുന്ന കുട്ടികളെയും കൊണ്ട് അധ്യാപകരോ രക്ഷിതാക്കളോ ആശുപത്രി തേടി അലയേണ്ടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പരിക്കുപറ്റിയ കുട്ടിയെ ഒരു വനിതാ എസ്ഐ ആണ് കൈയിലെടുത്ത് ആശുപത്രിയിലെത്തിച്ചത്.
മേള കൊട്ടാരക്കരയിൽ നിശ്ചയിക്കപ്പെട്ടപ്പോൾ തന്നെ സംഘാടകരും നഗരസഭയും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. താലൂക്കാശുപത്രി സൂപ്രണ്ടിനോട് ഒരു ഡോക്ടറുൾപ്പെടെ പ്രാഥമിക ചികിത്സക്കുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ താലൂക്കാശുപത്രി സൂപ്രണ്ട് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ തയാറായില്ല.