മുന്നേറ്റം തുടർന്ന് കരുനാഗപ്പള്ളി
1483300
Saturday, November 30, 2024 5:59 AM IST
കൊട്ടാരക്കര: കലോത്സവത്തിന് തിരിശീല വീഴാന്‍ മണിക്കൂറുകള്ശേഷിക്കെ കലാകീരിടത്തില്‍ മുത്തമിടാനുറച്ച് കരുനാഗപ്പള്ളി ഉപജില്ല. 730 പോയിന്റുമായാണ് കരുനാഗപ്പള്ളി നാലാം ദിനത്തിലും മുന്നേറ്റം തുടരുന്നത്. തൊട്ടുപിന്നില്‍ 689 പോയിന്റുമായി ചാത്തന്നൂരാണുള്ളത്.
കൊല്ലം - 608, വെളിയം- 606, പുനലൂര്‍- 606, കൊട്ടാരക്കര - 595, ചടയമംഗലം - 581, കുളക്കട - 570 അഞ്ചല്‍ - 564, കുണ്ടറ - 546, ശാസ്താംകോട്ട - 540, ചവറ - 511 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്കൂളുകളില്‍ 192 പോയിന്റുമായി കരുനാഗപ്പള്ളി ജോണ്‍ എഫ് കെന്നഡി മെമോറിയല്‍ വിഎച്ച്എസ്എസാണ് ഒന്നാമത്.
കടയ്ക്കല്‍ ഗവ. എച്ച്എസ്എസ് 138 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. കുളക്കട പൂവറ്റൂര്‍ ഡിവിഎന്‍എസ്എസ് എച്ച്എസ്എസ് 136 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.