മാനസിക പിന്തുണയുമായി സ്കൂൾ കൗൺസിലേഴ്സ്
1483299
Saturday, November 30, 2024 5:59 AM IST
കൊട്ടാരക്കര: ജില്ലാ കലോത്സവ നഗരിയിൽ വേറിട്ട സേവനവുമായി സ്കൂൾ കൗൺസിലേഴ്സ്. കൊല്ലം വനിതാ ശിശു വികസന വകുപ്പിന്റേയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റേയും നേതൃത്വത്തിൽ കൊട്ടാരക്കര ഐസിഡിഎസിലെ ആറ് കൗൺസിലേഴ്സ് പ്രധാനവേദിക്ക് അരികെസേവന സന്നദ്ധരാണ്.
കുട്ടികൾക്കും മാതാപിതാക്കൾക്കും മാനസിക സംഘർഷം നേരിടുന്ന മത്സരവേദികളിൽ ഇവരുടെ സേവനം ആശ്വാസമാവുകയാണ്. വ്യക്തിഗത കൗൺസിലിംഗ്, ഗ്രൂപ്പ് കൗൺസിലിംഗ്, റഫറൽ സംവിധാനങ്ങൾ എന്നിവയും ഇവിടെ നടന്നുവരുന്നു.
കലോത്സവത്തിന്റെ അഞ്ചുദിവസങ്ങളിലും ഈ സേവനങ്ങൾ ലഭ്യമാണ്. കൊട്ടാരക്കര ഐസിഡിഎസിന്റെ പരിധിയിൽ വരുന്ന ആറ് ഗവ.സ്കൂളുകളിലും ഇവർ സേവനം നടത്തിവരുന്നു