കൊല്ലം പുസ്തകോത്സവം നാളെ മുതൽ
1483033
Friday, November 29, 2024 7:06 AM IST
കൊല്ലം: ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവവും അന്താരാഷ്ട്ര സെമിനാറും നാളെ മുതൽ ഡിസംബർ മൂന്നുവരെ ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കും. നാളെ രാവിലെ 10-ന് സാംസ്കാരികോത്സവം ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം നിർവഹിക്കും.
അനിതാ നായർ മുഖ്യാതിഥി ആയിരിക്കും.വൈകുന്നേരം നാലിന് രാജശ്രീ വാര്യർ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ദീപം തെളിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതിരാജ് പുസ്തകോത്സവ സന്ദേശം നൽകും.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, എസ്. നാസർ, ചവറ കെ.എസ്. പിള്ള, സി. ബാൾഡുവിൻ, എം. സലിം എന്നിവർ പ്രസംഗിക്കും.കൊല്ലത്തെ 874 ലൈബ്രറികളിൽ നിന്ന് വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും. 75-ൽ അധികം പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും.