കൊല്ലം ജില്ലാ വനിത ത്രോബോൾ ചാമ്പ്യൻഷിപ്പ് : ഹൈ ഫ്ലെയേഴ്സ് ജേതാക്കൾ
1483032
Friday, November 29, 2024 7:06 AM IST
കൊല്ലം: ജില്ലാ വനിതാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ കടയ്ക്കൽ ഹൈ ഫ്ലെയേഴ്സ് ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ന്യൂ വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനവും കോസ്മോസ് കരുനാഗപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡിസംബർ ഏഴ് മുതൽ ഒന്പതു വരെ പാലക്കാട് ആയല്ലൂർ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് പങ്കെടുക്കാനായി 21 കായികതാരങ്ങളെ തെരഞ്ഞെടുത്തു.
ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ വനിതാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. സനോജ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് സ്കൂൾ മാനേജർ എൽ. ശ്രീലത ഉദ്ഘാടനം ചെയ്ത് സമ്മാനവിതരണം നടത്തി. അസോസിയേഷൻ സെക്രട്ടറി എസ്. സാബുജൻ, നൗഫിൻ ആദർശ്, റക്സിൻ എന്നിവർ പ്രസംഗിച്ചു.