സംവരണ വാർഡ് കുറഞ്ഞു; ദളിത് കോൺഗ്രസ് സമരം നടത്തും
1483031
Friday, November 29, 2024 7:06 AM IST
കുണ്ടറ: കുണ്ടറ പഞ്ചായത്തിലെ പട്ടിക ജാതി സംവരണ വാർഡുകളുടെ എണ്ണം കുറച്ചതിൽ പ്രതിഷേധിച്ച് ഭാരതീയ ദളിത്കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തും.
ഇതിലേക്കായി ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് മുളവന ഇന്ദിരാജി ഭവനിൽ ചേരുന്ന നേതൃസംഗമം ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 2011 ലെ സെൻസസ് അപാകതയെ തുടർന്ന് 2018 - 19 സാമ്പത്തിക വർഷത്തിൽ പട്ടികജാതി ഫണ്ട് കുറഞ്ഞു.
ഫണ്ട് പുന:സ്ഥാപിക്കുന്നതിൽ കുണ്ടറ പഞ്ചായത്തിലെ എൽഡിഎഫ് ഭരണ സമിതി ഗുരുതരമായ വീഴ്ചവരുത്തിയതായി ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുണ്ടറ സുബ്രഹ്മണ്യവും കുണ്ടറ പഞ്ചായത്ത് മുൻ അംഗം ജി.അനിൽ കുമാറും ആരോപിച്ചു.