പേരയം പഞ്ചായത്തിൽ പോഷകത്തോട്ടം പദ്ധതി തുടങ്ങി
1483030
Friday, November 29, 2024 7:06 AM IST
കുണ്ടറ: പേരയം കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പോഷകത്തോട്ടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര നിർവഹിച്ചു.
വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി.സ്റ്റാഫോർഡ് അധ്യക്ഷത വഹിച്ചു. ദീർഘകാല വിളകളായ കറിവേപ്പ്, അഗത്തി, കോവൽ, പാഷൻ ഫ്രൂട്സ്, ശങ്കരയിനങ്ങളായ കോളിഫ്ലവർ, കാബേജ്, തക്കാളി, വഴുതന, മുളക് എന്നിവയുടെ തൈകളും വിവിധ ജൈവവളങ്ങളും ജൈവ കീടനാശിനികളും കർഷകർക്ക് സൗജന്യ നിരക്കിൽ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.
പഞ്ചായത്ത് അംഗം പി. രമേശ് കുമാർ, കൃഷിഭവൻ ജീവനക്കാരായ ആരാധന, ഷാജിന, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.