കശുവണ്ടി വികസന കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി
1483029
Friday, November 29, 2024 7:06 AM IST
കൊല്ലം: തൊഴിലാളികൾക്ക് തുടർച്ചയായി തൊഴിൽ നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കശുവണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസ് ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.
ഫാക്ടറികൾ സ്ഥിരമായി അടഞ്ഞുകിടക്കുന്നതുമൂലം മിക്ക തൊഴിലാളികൾക്കും ഇഎസ്ഐ ചികിത്സാ സഹായവും ഇഎസ്ഐ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നു. എന്നാൽ തൊഴിലാളികൾക്ക് 78 ഹാജർ നേടുന്ന തരത്തിൽ തൊഴിൽ ക്രമീകരിക്കാൻ കോർപ്പറേഷൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന ഹർഷാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉല്ലാസ് ഉളിയക്കോവിൽ, ഐശ്വര്യ, ബിനോയ് ഷാനൂർ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു,
ഷമീർ ചാത്തനാംകുളം, നെസ്മൽ കലത്തിക്കാട്, ഗോകുൽ കടപ്പാക്കട, ഡിറ്റു, മണ്ഡലം പ്രസിഡന്റുമാരായ ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ, ഷിബു, സെയ്താലി മുണ്ടക്കൽ, രമേശ് കടപ്പാക്കട, അഭിഷേക് ഗോപൻ മങ്ങാട്, ജയൻ കൊറ്റംകര, എബിൻ കടവൂർ, ഉനൈസ് ചാത്തനാംകുളം എന്നിവർ പ്രസംഗിച്ചു.