വാർഡ് വിഭജനം: കോൺഗ്രസ് ധർണ നടത്തി
1483028
Friday, November 29, 2024 7:06 AM IST
കൊട്ടാരക്കര: മേലിലയിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ കോൺഗ്രസ് മേലില മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേലില പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ പ്രതിഷേധ പ്രകടനവും ധർണയും കെപിസിസി അംഗം അഡ്വ.അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി ബാബു മാത്യു, യുഡിഫ് കൺവീനർ രാധമോഹൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ടി.എം. ബിജു, റെജിമോൻ വർഗീസ്, പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി. ബാബു, പഞ്ചായത്ത് മെമ്പർമാരായ ആർ. സുരേഷ് കുമാർ, എബി അലക്സാണ്ടർ, മറിയാമ്മ, അജിത് കുമാർ,
സുന്ദരൻ, കൃഷ്ണൻ കുട്ടി, പ്രസാദ്, വിജയൻ, യദുകൃഷ്ണൻ, ജോർജ്കുട്ടി, വിജയൻ പിള്ള, വില്ലൂർ ബാബു, സൂസൻ തങ്കച്ചൻ, ശ്രീലത വിശ്വനാഥ്, ചെറിയാൻ പി. കോശി, ബാബു, തോമസ് പണിക്കർ എന്നിവർ പ്രസംഗിച്ചു.