കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ പാദുകാവൽ തിരുനാളിന് കൊടിയേറി
1483027
Friday, November 29, 2024 7:06 AM IST
കുണ്ടറ: കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ പാദുകാവൽ തിരുനാളിന് ഇടവക വികാരി ഫാ. ജിജോ ജോസ് കൊടിയേറ്റി.
തുടർന്ന് നടന്ന തിരുനാൾ സമാരംഭ ദിവ്യബലിക്കും വചന സന്ദേശത്തിനും സഹ വികാരി ഫാ. ജോബി ഫിലിപ്പ്, ഫാ. ജോസഫ് ഷാജൻ, ഫാ. സേവ്യർ ലാസർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ഇന്നുമുതൽ 30 വരെ ദിവസങ്ങളിൽ വൈകുന്നേരം 5.30 ന് ജപമാല, ലിറ്റിനി, ദിവ്യബലി. ഫാ. റൊസാരിയോ, ഫാ. ആന്റണി ബെനഡിക്ട്, ഫാ. ടോമി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഫാ. പ്രസാദ്, ഫാ. ജോയ് വില്യം, ഫാ. ലിബിൻ ദാസ് എന്നിവർ വചന സന്ദേശം നൽകും.
ഡിസംബർ ഒന്ന് രാവിലെ 6.30 നും 10-നും വൈകുന്നേരം 5.30 നും ദിവ്യബലിയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
ഫാ. സംഗീത് ഫാ. അനിൽ ഫെർണാണ്ടസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജെറിൻ, ഫാ. ജോബി എന്നിവർ വചന സന്ദേശം നൽകും.
രണ്ടിന് രാവിലെ 6.30 നും വൈകുന്നേരം 6.30 നും ദിവ്യബലി. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദവും ആഘോഷമായ വേസ്പെരയും . ഫാ. ജിസ്മോൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഫ്രാൻസിസ് വചന സന്ദേശം നൽകും. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും.
തിരുനാൾ സമാപന ദിനമായ മൂന്നിന് രാവിലെ ഏഴിന് ഫാ. സിജു സോളമന്റെ കാർമികത്വത്തിൽ ദിവ്യബലി. 10-ന് തിരുനാൾ സമാപന ദിവ്യബലി. കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷിജു ക്ലീറ്റസ് വചന സന്ദേശം നൽകും. തുടർന്ന് സ്നേഹ വിരുന്ന്, കൊടിയിറക്ക്.