കോവിൽത്തോട്ടം പള്ളി തിരുനാളിന് കൊടിയേറി
1483026
Friday, November 29, 2024 6:59 AM IST
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ അന്ത്രയോസ് അപ്പോസ്തലന്റെ പാദുകാവൽ തിരുനാളിന് കൊടിയേറി. തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. ജി. മിൽട്ടൺ നിർവഹിച്ചു. തിരുനാൾ സമാരംഭ ദിവ്യബലിക്ക് എമിരറ്റസ് ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജയന്ത്, ഫാ. പ്രേം ഹെൻട്രി, ഫാ. മിൽട്ടൺ എന്നിവർ സഹകാർമികരായി.
തിരുനാൾ ഡിസംബർ എട്ടിന് സമാപിക്കും. ഡിസംബർ ആറിന് വൈകുന്നേരത്തെ തിരുകർമങ്ങൾക്കുശേഷം ഇടവക ദിനാഘോഷം പാരിഷ് ഹാളിൽ നടക്കും. സമ്മാനദാനം, ആദരിക്കൽ, കലാപരിപാടികൾ എന്നിവയും നടക്കും. ഡിസംബർ എട്ടിന് രാവിലെ 5.30 ന് ദിവ്യബലി, രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹദിവ്യബലിയ്ക്ക് ഫാ. ബേണി വർഗീസ് മുഖ്യ കാർമികത്വം വഹിക്കും.
ഫാ. ജിൻസൺ ഗ്രിഗറി വചനപ്രഘോഷണം നിർവഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് ഫാ. ഫിൽസൺ ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്കോടെ തിരുനാൾ സമാപിക്കും. തിരുനാളിനോടനുബന്ധിച്ച് ദിവസവും രാവിലെ ആറിന് ദിവ്യബലി, വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി, ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം എന്നിവയും ഉണ്ടാകും.