ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ....
1483024
Friday, November 29, 2024 6:59 AM IST
കൊട്ടാരക്കര: കലോത്സവ വേദിയിൽ എംഎൽഎയുടെ പാട്ടും. കുണ്ടറ എംഎൽഎ പി.സി. വിഷ്ണുനാഥാണ് പാട്ട് പാടിയത്.
സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു ഈ ഗാനാലാപം. ‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ......’ എന്ന ചലച്ചിത്ര ഗാനമാണ് അദ്ദേഹം ആലപിച്ചത്.
സ്കൂൾ പഠനകാലത്ത് നിരവധി കലോത്സവങ്ങളിൽ മത്സരാർഥിയായിരുന്നെന്നും കലോത്സവ വേദിയിലെത്തുമ്പോൾ ആ കാലത്തേക്കുള്ള മടങ്ങിപ്പോക്കായി തോന്നുന്നതായും എംഎൽഎ പറഞ്ഞു.