ആകർഷകമായി സെൽഫി പോയിന്റ്
1483023
Friday, November 29, 2024 6:59 AM IST
കൊട്ടാരക്കര: കലോത്സവ നഗരിയിലെ സെൽഫി പോയന്റ് ആകർഷകമായി. നിരവധി പേരാണ് ഇവിടെ സെൽഫിയെടുക്കാനെത്തുന്നത്. കൊട്ടാരക്കര നഗരസഭയാണ് സെൽഫി പോയന്റ് ഒരുക്കിയിരിക്കുന്നത്.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ചേലോടെ കൊട്ടാരക്കര എന്ന നഗരസഭയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് സെൽഫി പോയിന്റ് തയാറാക്കിയിട്ടുള്ളത്. സെൽഫി പോയന്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എസ്. ആർ. രമേശ് നിർവഹിച്ചു.