‘ഇവിടെ രാഷ്ട്രീയം പറയില്ല’
1483022
Friday, November 29, 2024 6:59 AM IST
കൊട്ടാരക്കര: ഭക്ഷണശാലയായ "സ്വാദിഷ്ടത്തിൽ’ കലാപ്രതിഭകൾക്ക്ആവേശമായി മന്ത്രി ബാലഗോപാലും പി.സി. വിഷ്ണുനാഥ് എംഎൽഎയും എത്തിച്ചേർന്നു. രാവിലെ 9.30 ന് ഭക്ഷണശാലയിൽ എത്തി ഉപ്പുമാവും കടലക്കറിയും കട്ടൻ ചായയും കഴിച്ച മന്ത്രി പരിസ്ഥിതി സംരക്ഷണത്തോടെയുള്ള മാലിന്യനിർമാർജനത്തിനും പ്ലാസ്റ്റിക് രഹിത പ്രവർത്തനത്തിനും ഫുഡ് കമ്മിറ്റിയെ അഭിനന്ദിച്ചു.
ഉച്ചയ്ക്കാണ് പി.സി വിഷ്ണുനാഥ് എംഎൽഎ എത്തിയത്. കുട്ടികളോടൊപ്പം ഭക്ഷണ കഴിക്കുകയും ഭക്ഷണ കമ്മിറ്റി ഒരുക്കിയ കലാ സംഗമ വേദിയിൽ പാട്ടുപാടുകയും ചെയ്തു. തിരക്കുകൾക്കിടയിലും ഭക്ഷണ ഹാളിൽ എത്തി ക്രമീകരണങ്ങൾ മനസിലാക്കിയ മന്ത്രിയേയും എംഎൽഎയേയും ഭക്ഷണ കമ്മിറ്റി ചെയർമാൻ പി.ഹരികുമാറും കമ്മിറ്റിയംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
കെപിഎസ്ടിഎ ഭാരവാഹികളായ പി.എസ്. മനോജ്, എസ്.ശ്രീഹരി, സി.പി. ബിജുമോൻ, എ.ഹാരിസ്, ദിപു ലാൽ, തോമസ് കടലാവിള, പ്രിൻസി, റീനാ തോമസ്, നന്ദകുമാർ, സുധീർ തങ്കപ്പ, കോശി. കെ ജോൺ, കൃഷ്ണകുമാർ, സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.