പ​ത്ത​നാ​പു​രം: ആ​രോ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​തെ അ​വ​ശ​യാ​യി ക​ഴി​ഞ്ഞ അ​മ്മി​ണി​ക്ക് സ്‌​നേ​ഹ സാ​ന്ത്വ​ന​മാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍. കൂ​ട​ല്‍, ക​ല​ഞ്ഞൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ല​ഞ്ഞു തി​രി​ഞ്ഞു​ന​ട​ന്ന അ​മ്മി​ണി (85) എ​ന്ന വ​യോ​ധി​ക ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഷീ​ജ​യു​ടെ വീ​ട്ടി​ല്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഷീ​ജ കൂ​ട​ല്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്ഐ ദേ​വ​കു​മാ​ര്‍, എ​എ​സ്ഐ അ​ബ്ദു​ല്‍ ക​ബീ​ര്‍, ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലേ​ക്ക് എ​ത്തി​ച്ച​ത്.

​പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പാ​ട​മാ​ണ് സ്വ​ദേ​ശം എ​ന്ന​തൊ​ഴി​ച്ചാ​ല്‍ മ​റ്റൊ​ന്നും അ​വ​ര്‍​ക്ക് അ​റി​യി​ല്ല.
പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ സം​സാ​രി​ക്കു​ന്ന ഇ​വ​രെ ബ​ന്ധു​ക്ക​ള്‍ വ​രു​ന്ന​തു​വ​രെ താ​ല്‍​ക്കാ​ലി​ക സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.