നീണ്ടകര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം: ആർവൈഎഫ്
1478753
Wednesday, November 13, 2024 6:26 AM IST
ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെനാവശ്യപ്പെട്ട് ആർ വൈ എഫ് പ്രതിഷേധിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആർവൈഎഫ് നീണ്ടക്കര ലോക്കൽ കൺവൻഷൻ അഭിപ്രായപ്പെട്ടു. ആശുപത്രിയുടെ ഭൗതിക സാഹചര്യം മോശമായ അവസ്ഥയിലാണ്.
എട്ട് വർഷക്കാലമായി കെട്ടിടങ്ങളുടെ പണി ഇഴഞ്ഞുനീങ്ങുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ കൊണ്ടു വന്ന പദ്ധതികളെല്ലാം അവതാളത്തിലായി .മത്സ്യതൊഴിലാളി ഗ്രാമമായ നീണ്ടകരയിലെ സാധാരണക്കാരന്റെ ഏക ആശ്രയമായ ആശുപത്രി പരാധീനതയുടെ പടു കുഴിയിലാണെന്ന് കുറ്റപ്പെടുത്തി.
യുഡിഎഫ്. കാലത്ത് ആരംഭിച്ച ഡയാലിസിസ് സെന്റർ, ആംബുലൻസ് , എന്നിവയല്ലാതെ ഒരു പുതിയ പദ്ധതിയും നിലവിലെ എംഎൽഎയുടെ ശ്രമഫലമായി ഉണ്ടായിട്ടില്ല.
ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ജിതിൻ അധ്യക്ഷനായി .സെക്രട്ടറി വിൻസി, നവീൻ നീണ്ടക്കര, ആർഎസ്പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ, ശിവൻ കുട്ടിപിള്ള, സിയാദ് കോയിവിള, ജോസി , ആൽബിൻ, സാബു എന്നിവർ പ്രസംഗിച്ചു.