അ​ഞ്ച​ൽ: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജ​ഹ്ഫ​റൂ​ദീ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ര​ച​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​അം​ബി​കാ​കു​മാ​രി, വാ​ർ​ഡ്‌ അം​ഗം ജാ​സ്മി​ൻ മ​ഞ്ചൂ​ർ, ഈ​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ന​സ് ബാ​ബു, വി​വി​ധ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹ​ത​രാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പി.​എ​സ് സു​പാ​ൽ എം​എ​ൽ​എ ക​ലോ​ത്സ​വ​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി തി​രി തെ​ളി​യി​ക്കും. ഇ​തോ​ടെ വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

സ​മ​യ ബ​ന്ധി​ത​മാ​യി മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള 80 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും.

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ധാ​ന വേ​ദി, ജീ​സ​സ് വേ​ൾ​ഡ് ഹാ​ൾ, സ്കൂ​ളി​ലെ ഓ​ടി​ട്ട കെ​ട്ടി​ടം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഓ​ഡി​റ്റോ​റി​യം, ബി​ആ​ർ​സി​യു​ടെ മു​ക​ളി​ലെ ഹാ​ൾ, ബി​ആ​ർ​സി​യു​ടെ താ​ഴ​ത്തെ നി​ല, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സ് റൂം ​എ​ന്നീ ഏ​ഴ് വേ​ദി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.