കാ​ട്ടാ​ക്ക​ട : ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ക്കു​ക​യും സ്വ​ർ​ണ​മാ​ല ക​വ​രു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ക​ള്ളി​ക്കാ​ട്ടാ​ണ് സം​ഭ​വം.

വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ആ​ക്ര​മി​യെ തു​ര​ത്തി​യ​താ​യും വ​യോ​ധി​ക പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ നെ​യ്യാ​ർ​ഡാം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ള​ട​യാ​ള വി​ദ​ഗ്ധ​രും, ഡോ​ക് സ്‌​കോ​ട് സം​ഘ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

പ്ര​തി​ക്കാ​യി പോ​ലീ​സ് പ്ര​ദേ​ശ​ത്തെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​യും സി​സി​ടി​വി ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളും ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.