ശബരിമല നിയുക്ത മേൽശാന്തി ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തി
1478302
Monday, November 11, 2024 6:26 AM IST
പാരിപ്പളളി: ശബരിമല നിയുക്തമേൽ ശാന്തി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ചു. സ്നേഹാശ്രമത്തിലെത്തിയ നിയുക്ത ശബരിമല മേൽശാന്തി എസ്. അരുൺ നമ്പൂതിരിയെ സ്നേഹാശ്രമം ഭാരവാഹികളും പൗരപ്രമുഖരും കൂടി സ്വീകരിച്ചു.ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ സമർപ്പിച്ചു.
മക്കൾ ഉപേക്ഷിച്ച അച്ഛനമ്മമാരെ സ്വന്തം മാതാപിതാക്കളെ പോലെ സംരക്ഷിക്കുന്ന സ്നേഹാശ്രമം സ്വർഗാശ്രമമാണെന്ന് അരുൺ നമ്പൂതിരി അഭിപ്രായപ്പെട്ടു. വിവിധ ക്ഷേത്ര ഭാരവാഹികൾ നിയുക്ത ശബരിമല മേൽശാന്തിക്ക് ആദരവ് സമർപ്പിച്ചു.
പഞ്ചായത്ത് അംഗം റീന മംഗലത്ത്, തഹസിൽദാർ വേളമാനൂർ ജയകുമാർ, പാരിപ്പള്ളി വിനോദ്, എസ്. ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. സ്നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള,
സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ,ആർ.ഡി. ലാൽ, ആലപ്പാട്ട് ശശി, ജി. രാമചന്ദ്രൻപിള്ള, പള്ളിക്കൽ മോഹൻ, അനിൽ കടുക്കറ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.