കുന്പളത്ത് രക്തദാന ക്യാമ്പ് നടത്തി
1478297
Monday, November 11, 2024 6:23 AM IST
കുണ്ടറ: കുമ്പളം വലിയവിള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കുമ്പളം സെന്റ് ജോസഫ് ഇന്റർ നാഷണൽ അക്കാദമി, ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂൾ എസ്ആർ എൽസി ക്ലബ്, കിഴക്കേകല്ലട ലാബ് കെയർ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവരുടെ സഹകരണത്തോടെ രക്ത നിർണയ - രക്തദാന ക്യാമ്പ് നടത്തി.
രക്തദാന കൂട്ടായ്മ കെ.എസ്. വേണുകുമാർ ഉദ്ഘാടനം ചെയ്തു. വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി സ്മിത രാജൻ, പ്രിൻസിപ്പൽ സുമി ജി. നായർ, വൈസ് പ്രിൻസിപ്പൽ ഷീജ മധു, പിടിഎ പ്രസിഡന്റ് ഷിബു കുമാർ, അസിസ്റ്റന്റ് ഡയറക്ടർ അരുൺ, കുമ്പളം സ്കൂൾ പിടിഎ പ്രസിഡന്റ് ബിനു സിബോ എന്നിവർ പ്രസംഗിച്ചു.
"ബ്ലഡ് ഫോർ മി - വലിയവിള ഫൗണ്ടേഷൻ " എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ കിഴക്കേ കല്ലട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം ജില്ലയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്പറഞ്ഞു.