പേ​രൂ​ർ​ക്ക​ട: ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന നി​ര​വ​ധി യാ​ത്രി​ക​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ കാ​ത്തി​രി​പ്പു​കേ​ന്ദ്രം. അ​മ്പ​ല​മു​ക്കി​ൽ നി​ന്ന് ശാ​സ്ത​മം​ഗ​ലം, മ​രു​തം​കു​ഴി, ജ​ഗ​തി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഈ ​വെ​യി​റ്റിം​ഗ് ഷെ​ഡ്.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വെ​യി​റ്റിം​ഗ് ഷെ​ഡ് സ്ഥാ​പി​ത​മാ​യി​ട്ട്. കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലാ​കെ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. മ​ഴ​സ​മ​യ​മാ​യ​തി​നാ​ൽ മേ​ൽ​കൂ​ര​യി​ൽ വീ​ഴു​ന്ന വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ചെ​ടി​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഏ​ത് നി​മി​ഷ​വും വെ​യി​റ്റിം​ഗ് ഷെ​ഡി​ന്റെ മേ​ൽ​ക്കൂ​ര കു​തി​ർ​ന്ന ദ്ര​വി​ച്ച് ത​ക​രാ​നും സാ​ധ‍്യ​ത​യു​ണ്ട്. കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മു​ൻ​കൂ​ട്ടി അ​റി​യാ​വു​ന്ന യാ​ത്ര​ക്കാ​ർ അ​ല്പം ക​രു​ത​ലോ​ടു​കൂ​ടി​യാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഷെ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.