മില്ലറ്റ് ഭക്ഷണം ശീലമാക്കിയാൽ രോഗങ്ങളെ പ്രതിരോധിക്കാം: ഡോ. ഖാദർ വാലി
1478288
Monday, November 11, 2024 6:11 AM IST
വിഴിഞ്ഞം: മില്ലറ്റ് ഭക്ഷണം ശീലമാക്കിയാൽ രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ഡോ. ഖാദർ വാലി. വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ്ഹാളിൽ നടന്ന ചടങ്ങിൽ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അരിയും ഗോതമ്പും പാലും പഞ്ചസാരയും നോൺവെജും ഒഴിവാക്കിയാൽ മാരക രോഗങ്ങളിൽ നിന്നുവരെ രക്ഷനേടാനാകും. രോഗമില്ലാത്ത ജീവിതത്തിന് മില്ലറ്റുകൾ പ്രയോജനപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രോഗങ്ങൾക്കുള്ള മില്ലറ്റ് അധിഷ്ഠിത ഭക്ഷണരീതികൾ അദ്ദേഹം വിശദീകരിച്ചു.
അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മില്ലറ്റ് കൃഷിയുടെ ലോഗോ പ്രകാശനവും മില്ലറ്റ് വിത്ത് കൈമാറ്റവും ചടങ്ങിൽ ഡോ. ഖാദർ വാലി നിർവഹിച്ചു.
നഗരസഭ കൗൺസിലർ പനിയടിമ ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം. നി:ഛവി. മാത്യു, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.
150 ൽഅധികം രോഗങ്ങൾക്ക് മില്ലറ്റ് അധിഷ്ഠിത ഭക്ഷണ രീതികൾ രൂപകല്പന ചെയ്തയാളാണ് ഡോ. ഖാദർ വാലി.