അഞ്ചലിൽ തുണിക്കടയില്‍ ഷട്ടര്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച
1466678
Tuesday, November 5, 2024 6:44 AM IST
അഞ്ചല്‍: അഞ്ചലില്‍ പട്ടണ നടുവിലെ തുണിക്കടയിലെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ച. സൊസൈറ്റി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജീഫാസ് തുണിക്കടയിലാണ് കഴിഞ്ഞ രാത്രിയിൽ കവര്‍ച്ച നടന്നത്.
കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 15100 രൂപയും 30000 രൂപയോളം വില വരുന്ന തുണിത്തരങ്ങളും മറ്റു സാധനങ്ങളും കവര്‍ച്ച ചെയ്തു.ഷട്ടറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്തു. രാവിലെ കട തുറക്കാനെത്തിയ ഉടമയാണ് കവര്‍ച്ച വിവരം അറിഞ്ഞത്.
അഞ്ചല്‍ പോലീസ് മേൽനടപടി സ്വീകരിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധർ തെളിവ്
ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍ എസ്എച്ച്ഒ അറിയിച്ചു.