കിഴക്കേ കല്ലട പഞ്ചായത്ത് ഓഫീസിന് മുന്പിൽ സിപിഎം ധർണ നടത്തി
1466675
Tuesday, November 5, 2024 6:44 AM IST
കുണ്ടറ: കിഴക്കേ കല്ലട പബ്ലിക് മാർക്കറ്റിനുവേണ്ടി കണ്ടെത്തിയ താൽക്കാലിക സ്ഥലത്ത് വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഎം കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. തുടർന്ന് അധികാരികൾക്ക് നിവേദനം നൽകി.
പഞ്ചായത്തിലെ ഗ്രാമീണ റോഡ് സഞ്ചാരയോഗ്യമാക്കുക, കിഴക്കേ കല്ലട പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്റർ വൈകുന്നേരം ആറുവരെ പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
സിപിഎം കിഴക്കേകല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സിപിഎം ചിറ്റുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. ശാന്തകുമാർ, മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.ടി. ഷാജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപിൻ വിക്രമൻ, ജെ.സുനിൽ, അഡ്വ.സജി മാത്യൂ, വി.വി. മദന ചന്ദ്രൻ പിള്ള, കെ.ഐ ജോർജ്, അനിൽ ജോർജ്, ജെ.കമലാസനൻ എന്നിവർ പ്രസംഗിച്ചു.
ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസറുടെ പ്രതിനിധിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയുടെ പ്രവർത്തനം വൈകുന്നേരം ആറുവരെ വരെ നടത്തുമെന്ന് അറിയിച്ചു.