കെപിഎസ്ടിഎ പ്രതിഷേധ സംഗമം നടത്തി
1516526
Saturday, February 22, 2025 1:53 AM IST
കാഞ്ഞങ്ങാട്: ഭിന്നശേഷി സംവരണത്തിന്റെ പേര് പറഞ്ഞ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം നിഷേധിക്കുന്ന നടപടിയിലൂടെ സര്‍ക്കാര്‍ അധ്യാപക മരണങ്ങള്‍ക്ക് ഉത്തരവാദിയാവുകയാണെന്നും സര്‍ക്കാരിന്റെ അധ്യാപകദ്രോഹനടപടികളുടെ ഇരയാണ് അലീന ടീച്ചര്‍ എന്നും കെപിഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ കമ്മറ്റി ആരോപിച്ചു.
വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകര്‍ മരണപാതയിലാണെന്നതാണ് യാഥാര്‍ഥ്യം. സാമ്പത്തിക പരാധീനതകള്‍ മറികടക്കാനുള്ള സൂത്രവിദ്യയായി കോടതി ഉത്തരവിനെ ഉപയോഗിക്കുകയാണ് ഈ സര്‍ക്കാരെന്നും കെപിഎസ്ടിഎ ആരോപിച്ചു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധസംഗമം ഡിസിസി വൈസ്പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.രതീശന് അധ്യക്ഷതവഹിച്ചു. അനില്‍കുമാര്‍, അലോഷ്യസ് ജോര്‍ജ്, സിഞ്ചു എന്നിവര്‍ സംസാരിച്ചു.
കാസര്‍ഗോഡ്: കാസര്‍ഗോഡ് എഇഒ ഓഫീസ് പരിസരത്ത് നടത്തിയ കെപിഎസ്ടിഎ പ്രതിഷേധസംഗമം ജില്ലാ പ്രസിഡന്റ് പി.ടി.ബെന്നി ഉദ്ഘാടനം ചെയ്തു. എ. ജയദേവന് അധ്യക്ഷതവഹിച്ചു. ജോമി ടി. ജോസ്, സ്വപ്ന ജോര്‍ജ്, ആര്.വി.പ്രേമാനന്ദന്, രജനി കെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. ഹരീഷ് പ്രസാദ് സ്വാഗതവും ഷിനോ ജോര്‍ജ് നന്ദിയും പറഞ്ഞു.