എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1516190
Friday, February 21, 2025 1:55 AM IST
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ 2023-25 എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പരേഡിനെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു.
സ്കൂൾ മാനേജർ റവ.ഡോ.മാണി മേൽവട്ടം അവാർഡുകള്‍ വിതരണം ചെയ്തു. മുഖ്യാധ്യാപിക സിസ്റ്റര്‍ കെ.എം. ലിനറ്റ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പല്‍ സിജോം സി. ജോയ്, എൽപി വിഭാഗം മുഖ്യാധ്യാപകന്‍ മാർട്ടിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, സ്റ്റാഫ് സെക്രട്ടറി ഫാ. പി.ഐ. ജിജോ, ഡീക്കൻ അമൽ പൂക്കളം, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ലിജോ തോമസ്, ഷിജി തോമസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ കെ.പി.രഞ്ജിത്, സനില കമൽ എന്നിവർ നേതൃത്വം നല്കി.