ആരോഗ്യപദ്ധതികള്‍ക്ക് അംഗീകാരം
1516193
Friday, February 21, 2025 1:55 AM IST
കാസര്‍ഗോഡ്: പതിനഞ്ചാം ധനകാര്യ കമ്മീഷന് അവാര്‍ഡ് പ്രകാരം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഹെല്‍ത്ത് ഗ്രാന്‍ഡ് വിനിയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. ജില്ലയില്‍ 47 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ 126 പദ്ധതികള്‍ക്കായി 2023-24 ല്‍ ഹെല്‍ത്ത് ഗ്രാന്റായി 7.45 കോടി രൂപയാണ് അനുവദിച്ചത്
ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യസ്ഥാപനങ്ങളില്‍ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ 1.59 കോടി, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യസ്ഥാപനങ്ങള്‍ മുഖേന ഹെല്‍ത്ത് & വെല്‍നെസ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കല്‍ -2.50 കോടി, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം - 1.76 കോടി. ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ആവര്‍ത്തന ചെലവുകള്‍ - 10.68 ലക്ഷം, നഗരസഭ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പ്രവര്‍ത്തന ചെലവുകള്‍ - 92.73 ലക്ഷം, നഗരസഭ ആരോഗ്യകേന്ദ്രങ്ങളുടെ ഹെല്‍ത്ത് & വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ - 21.6 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച ഗ്രാന്റ്.
ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ സംബന്ധിച്ചു.