മാധ്യമരംഗത്തെ കുത്തകവത്കരണം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം:സിഒഎ
1516187
Friday, February 21, 2025 1:55 AM IST
കാഞ്ഞങ്ങാട്: മാധ്യമരംഗത്തെ കുത്തകവത്കരണം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബദല്‍ സംവിധാനങ്ങളെ പ്രേത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ല കണ്വെന്ഷന് ആവശ്യപ്പെട്ടു. രാജ് റെസിഡന്‍സിയില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.മനോജ് അധ്യക്ഷത വഹിച്ചു. സിഡ്കോ പ്രസിഡന്റ് കെ.വിജയകൃഷ്ണന്, അനില്‍ മംഗലത്ത്, ഷുക്കൂര്‍ കോളിക്കര, ലോഹിതാക്ഷന്, ടി.വി.മോഹനന്, പി.ആര്.ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സതീഷ് കെ.പാക്കം സ്വാഗതവും പി.പ്രകാശ് നന്ദിയും പറഞ്ഞു.