വില്ലേജ് ഓഫീസ് ധർണയിൽ പ്രതിഷേധമിരമ്പി
1516522
Saturday, February 22, 2025 1:53 AM IST
ചിറ്റാരിക്കാൽ: ഭൂനികുതി അൻപത് ശതമാനം വരെ വർധിപ്പിച്ച ബജറ്റ് തീരുമാനത്തിനെതിരെ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയ് കിഴക്കരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷനായി. ജോസഫ് മുത്തോലി, മാത്യു പടിഞ്ഞാറേൽ, ജോസ് കുത്തിയതോട്ടിൽ, തോമസ് മാത്യു, അഗസ്റ്റിൻ ജോസഫ്, എം.കെ. ഗോപാലകൃഷ്ണൻ, ഡൊമിനിക് കോയിത്തുരുത്തേൽ, ബെന്നി കോഴിക്കോട് എന്നിവർ പ്രസംഗിച്ചു. സന്തോഷ് ചൈതന്യ, റോയ് പഞ്ഞിക്കുന്നേൽ, ബാബു ഇലഞ്ഞിമറ്റം, തങ്കച്ചൻ തെക്കുംകാട്ടിൽ, ടി.എ. അയൂബ്, സോണി പൊടിമറ്റം, സെബാസ്റ്റ്യൻ പൂവത്താനി എന്നിവർ പ്രകടനത്തിനും ധർണയ്ക്കും നേതൃത്വം നല്കി.
രാജപുരം: ഭൂനികുതി അൻപതു ശതമാനം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കെതിരെ കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താൻ, വി.കെ. ബാലകൃഷ്ണൻ, സജി പ്ലാച്ചേരി, പി.എൽ. റോയി, വനജ ഐത്തു എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം: ഭൂനികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ധര്‍ണ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം വില്ലേജ് ഓഫീസിനു മുമ്പില്‍ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ നിര്‍വഹിച്ചു. എറുവാട്ട് മോഹനന് അധ്യക്ഷതവഹിച്ചു. എം.അസിനാര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്, പി.രമചന്ദ്രന്, ഇ.ഷജീര്‍, കൊക്കോട്ട് രവീന്ദ്രന്, കെ.എം.ശ്രീജ എന്നിവര്‍ സംസാരിച്ചു. സി. വിദ്യാധരന് സ്വാഗതവും കെ. ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു.
കോടോം: കോണ്‍ഗ്രസ് കോടോം ബെളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോം വില്ലേജ് ഓഫീസിനു മുന്പില് ധര്‍ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോന് ജോസ് ഉദ്ഘാടനം ചെയ്തു. വി.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. മധുസൂദനന് ബാലൂര്‍, കുഞ്ഞിരാമന് അയ്യങ്കാവ്, സജി പ്ലാച്ചേരിപ്പുറത്ത്, കൃഷ്ണന് വള്ളിവളപ്പ്, ബാലന് വള്ളിവളപ്പ്, ഗോപാലന് ചെന്തളം, വിനോദ് ജോസഫ്, സുനു രാജേഷ്, രാജേഷ് പണാംകോട്ട്, ആന്‍സി ജോസഫ്, ജിനി ബിനോയ് എന്നിവര്‍ സംസാരിച്ചു.
ഭീമനടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭീമനടി വില്ലേജ് ഓഫീസിനു മുൻപിൽ നടത്തിയ ധർണസമരം ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. സി.എ.ബാബു അധ്യക്ഷതവഹിച്ചു. എ.സി.ജോസ്, പി.കെ.അബൂബക്കർ, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, ഷാജി അറയ്ക്കകാല, ജോയ് മാരൂർ, മുരളീധരൻ, ജോണി കൈപ്പള്ളിമാലി, ഷാജി വാടാന, ഷെരീഫ് വാഴപ്പിള്ളി, ജോസ് കാപ്പിൽ, പൊന്നമ്മ ജോൺസൺ, ആന്റണി കാഞ്ഞിരത്തിങ്കൽ, പി.ജോർജ് എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബളാൽ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണസമരം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. എം.പി.ജോസഫ് അധ്യക്ഷതവഹിച്ചു. ഹരീഷ് പി. നായർ, ഷോബി ജോസഫ്, എം.രാധാമണി. മാർട്ടിൻ ജോർജ്, പി.കെ. രാഘവൻ, സി.വി.ശ്രീധരൻ, ജോസ് മുണ്ടനാട്ട്, മോൻസി ജോയ്, രാഘവൻ അരിങ്കല്ല് എന്നിവർ പ്രസംഗിച്ചു.