വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ തിരുനാളിന് തുടക്കമായി
1516523
Saturday, February 22, 2025 1:53 AM IST
വെള്ളരിക്കുണ്ട്: ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ തിരുനാളിന് തുടക്കം കുറിച്ച് വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് പാണാകുഴി കാർമികത്വം വഹിച്ചു.
ഇന്ന് രാവിലെ രാവിലെ 6.30 ന് ഫാ. ജോസഫ് മുഞ്ഞനാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന. വൈകുന്നേരം 4.30 ന് തിരുസ്വരൂപ പ്രതിഷ്ഠ, കഴുന്ന്, അടിമ, നേർച്ച സമർപ്പണം. 4.45 ന് നൊവേന. അഞ്ചുമണിക്ക് ഫാ. ജോൺ എടാട്ടിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന. വചന സന്ദേശം - ഫാ. സുബേഷ് എസ് സി ജെ. 6.30 ന് വർണശബളമായ പ്രദക്ഷിണം, വി.യൗസേപ്പിതാവിന്റെ ഗ്രോട്ടോയിൽ ലദീഞ്ഞ്. ഫാ. തോമസ് കളത്തിൽ കാർമികത്വം വഹിക്കും. 8.20 ന് തിരുശേഷിപ്പിന്റെ ആശീർവാദം - ഫാ. ജയിംസ് മൂന്നാനപ്പള്ളിയിൽ. 8.30 ന് മജീഷ്യൻ മനു മങ്കൊമ്പ് അവതരിപ്പിക്കുന്ന വിസ്മയ ലോകം.
നാളെ രാവിലെ 6.30 ന് വി. കുർബാന, സന്ദേശം - റവ.ഡോ. ജോൺസൺ അന്ത്യാംകുളം. 9.30 ന് വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വി.കുർബാന, സന്ദേശം, ലദീഞ്ഞ്. 11.30 ന് പ്രദക്ഷിണം, സമാപനാശീർവാദം.