കേന്ദ്രസര്‍വകലാശാലയിൽ സെമിനാർ നടത്തി
1516192
Friday, February 21, 2025 1:55 AM IST
പെരിയ: സാമൂഹിക പരിവര്‍ത്തനത്തിന് ചാലക ശക്തിയാകാന്‍ സ്കൂളുകള്‍ വിദ്യാര്‍ഥികളെ സജ്ജമാക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (എന്‍ഐഒഎസ്) മുന്‍ ചെയര്‍പേഴ്സണും ന്യൂഡല്‍ഹി ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ഡീനുമായ പ്രഫ. സരോജ് ശര്‍മ. കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാഭ്യാസവിഭാഗം വിദ്യാഭ്യാസ പരിവര്‍ത്തനം സുസ്ഥിര ജീവിത വ്യവസ്ഥക്ക്: നയരൂപീകരണവും പ്രയോഗവത്കരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ.വിന്‍സന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ഡീന്‍ അക്കാദമിക് പ്രഫ. അമൃത് ജി.കുമാര്‍ അധ്യക്ഷതവഹിച്ചു. ഉത്തരാഖണ്ഡ് ഹേമാവതി നന്ദന് ബഹുഗുണ യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. സീമ ധവാന്, എസ്സിഇആര്ടി ഡയറക്ടര്‍ പ്രഫ.ആര്.കെ.ജയപ്രകാശ്, പ്രഫ. എം.എന്‍. മുസ്തഫ, പ്രഫ.വി.പി.ജോഷിത്ത്, ഡോ. മേരി വിനീത തോമസ് എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍ സമാപന പ്രഭാഷണം നടത്തി