എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1516521
Saturday, February 22, 2025 1:53 AM IST
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സല്യൂട്ട് സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ, പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി. സോഫി, പിടിഎ പ്രസിഡന്റ് സോമി ജോർജ്, എൽപി വിഭാഗം മുഖ്യാധ്യാപിക എം.വി. ഗീതമ്മ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. അബിൻ കൃഷ്ണ, ക്രിസ്റ്റ ജോയി, കെ.എം. മഹി, എമിലിൻ ജോമി എന്നിവർ പരേഡ് നയിച്ചു. പരിശീലകരായ പ്രസീത, സിജോ ജോസഫ്, ജിഷ ജോസ്, അനീഷ് ജോൺ എന്നിവർ നേതൃത്വം നല്കി.