ചൂരിത്തോട് സെന്റ് ജൂഡ് പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കം
1490819
Sunday, December 29, 2024 6:23 AM IST
ബന്തടുക്ക: ചൂരിത്തോട് വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടന പള്ളിയിൽ നവനാൾ പ്രാർഥനയ്ക്കും തിരുനാളാഘോഷങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. തോമസ് ചക്കിട്ടമുറിയിൽ കൊടിയേറ്റി.
ഇന്നുമുതൽ ജനുവരി നാലു വരെയുള്ള ദിനങ്ങളിൽ വൈകിട്ട് നാലിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. ബിജു കുഴിവേലിൽ, ഫാ. സിനോയ് കിഴക്കേൽ, ഫാ. അലോഷ്യസ് ഞാറക്കാട്ട്, ഫാ. ജോമോൻ കുന്നക്കാട്ടുതടത്തിൽ, ഫാ. ക്രിസ് കടക്കുഴയിൽ, ഫാ. ജോബിൻ പള്ളിക്കൽ, ഫാ. ആശിഷ് അറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. സമാപനദിവസമായ അഞ്ചിന് രാവിലെ 10 മണിക്ക് ഫാ. ജിതിൻ ചിന്താർമണിയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്.