നെല്ലിത്തറ എക്കാലിലും പുലിയെ കണ്ടതായി നാട്ടുകാർ
1490532
Saturday, December 28, 2024 6:33 AM IST
മാവുങ്കാൽ: നെല്ലിത്തറയ്ക്കു സമീപം എക്കാൽ പാലത്തിനടുത്ത് പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പട്ടികളുടെ കുര കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്ന് നാട്ടുകാരനായ നാരായണൻ പറയുന്നു.
പട്ടികളുടെ ബഹളവും ആളുകൾ കൂടുന്നതും കണ്ട് പുലി ഓടിമറയുകയായിരുന്നു. പുലിയെ കണ്ട കാര്യം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മടിക്കൈയിൽ കണ്ട പുലി തന്നെയാകാം ഇതെന്ന സംശയത്തിലാണ് നാട്ടുകാർ. നേരത്തേ പുലിയെ കണ്ട വെള്ളൂട, വാഴക്കോട് പ്രദേശങ്ങൾ ഇതിനടുത്താണ്.