ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ ഇന്നുമുതൽ
1490237
Friday, December 27, 2024 5:17 AM IST
ചുള്ളിക്കര: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രധാന തിരുനാളിന് ഇന്നു വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. റോജി മുകുളയിൽ കൊടിയേറ്റും. നാളെ രാവിലെ ഏഴിനു ലദീഞ്ഞ്, വിശുദ്ധ കുർബാന-ഫാ. ഷൈജു മേക്കര. വൈകുന്നേരം 6.30നു പൂടംകല്ല് കുരിശുപള്ളിയിൽ ലദീഞ്ഞ്-ഫാ. ഷിജോ കുഴിപ്പള്ളിൽ. തുടർന്ന് പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം. 8.15നു തിരുനാൾ സന്ദേശം-ഫാ. സൈമൺ പുല്ലാട്ട്. പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. ജോസ് അരിച്ചിറ.
സമാപനദിനമായ 29നു രാവിലെ 9.45നു ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ. സഹകാർമികർ- ഫാ. സനീഷ് കൈയ്യാലക്കകത്ത്, ഫാ. സൈമൺ പുല്ലാട്ട്, ഫാ. ബെന്നി. തിരുനാൾ സന്ദേശം-ഫാ. ചാക്കോ വണ്ടംകുഴി.
ഉച്ചയ്ക്ക് 12നു പ്രദക്ഷിണം-ഫാ. ജോമോൻ കുന്നക്കാട്ട്തടത്തിൽ. പരിശുദ്ധ കുർബാനയുടെ ആശീർവാദം- ഫാ. ജോസഫ് തറപ്പുതൊട്ടിയിൽ.