സിപിഎം ജില്ലാ സമ്മേളനം ഫെബ്രുവരി അഞ്ചുമുതൽ കാഞ്ഞങ്ങാട്ട്
1490531
Saturday, December 28, 2024 6:33 AM IST
കാസർഗോഡ്: സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന ജില്ലാ സമ്മേളനം ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കും. ഒരുക്കങ്ങൾ സജീവമായി നടക്കുകയാണെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമാപന ദിവസമായ ഏഴിന് അരലക്ഷം പേർ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം പിബി അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങങ്ങളായ ടി.പി. രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പി.കെ. ബിജു എന്നിവർ പങ്കെടുക്കും.