ജലം ജീവിതം പരിപാടിയുമായി എൻഎസ്എസ് വോളണ്ടിയർമാർ
1490524
Saturday, December 28, 2024 6:33 AM IST
കാഞ്ഞങ്ങാട്: മുച്ചിലോട്ട് ജിഎൽപി സ്കൂളിൽ നടക്കുന്ന വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ് വിദ്യാർഥികളുടെ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി നടത്തിയ ജലം ജീവിതം പ്രചാരണ പരിപാടി നഗരസഭാ കൗൺസിലർ എം. ശോഭന ഉദ്ഘാടനം ചെയ്തു.
ഇതിന്റെ ഭാഗമായി ജലവിഭവ സംരക്ഷണം, ദ്രവമാലിന്യ സംസ്കരണം എന്നിവയ്ക്കായുള്ള പ്രായോഗിക പ്രവർത്തനങ്ങളും പദയാത്ര, തെരുവുനാടകം തുടങ്ങിയ പ്രചാരണപരിപാടികളും നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.എം. അമീൻ ഷാ, ഹേമമാലിനി, വോളണ്ടിയർ ലീഡർമാരായ അദൃശ്യ, അഭിഷേക് എന്നിവർ നേതൃത്വം നൽകി.