തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവധി നല്‍കാതിരുന്നത് നീതികേട്: പി.ജി. ദേവ്
1490530
Saturday, December 28, 2024 6:33 AM IST
കാഞ്ഞങ്ങാട്: ലോകം കണ്ട ഏറ്റവും വലിയ സ്ത്രീശാക്തീകരണ പദ്ധതിയായ തൊഴിലുറപ്പെന്ന വിപ്ലവകരമായ പദ്ധതി നടപ്പിലാക്കിയ ഡോ. മന്മോഹന് സിംഗിനോട് രാജ്യം കടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ ദുരിതമകറ്റാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞതായു ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ്.
തൊഴിലുറപ്പ് പദ്ധതി വഴി സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ തുടക്കം മുതല്‍ ശ്രമം നടത്തിയ വരികയാണെന്നും പദ്ധതിയെ രാഷ്ട്രീയവത്കരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മന്മോഹന് സിംഗാണ് പദ്ധതി കൊണ്ടുവന്നതെന്ന് പറയാന്‍ പോലും മടിക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെങ്കിലും അവധി പ്രഖ്യാപിക്കാനുള്ള സാമാന്യ മര്യാദ കാട്ടേണ്ടിയിരുന്നുവെന്നും പി.ജി. ദേവ് പറഞ്ഞു.