ക്രിസ്മസ് ആഘോഷം നടത്തി
1490527
Saturday, December 28, 2024 6:33 AM IST
മടിക്കൈ: മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടന്ന ക്രിസ്മസ് ആഘോഷം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. പരപ്പ വൈഎംസിഎ പ്രസിഡന്റ് ജോസ് ഏബ്രഹാം പാലക്കുഴിയില്‍ മുഖ്യാതിഥിയായിരുന്നു.
സെക്രട്ടറി ജയിംസ് മാത്യു ആലക്കുളം, നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. അനീശന്‍, ഷൈജി ജോസഫ്, സുധീഷ് കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. മാനേജിംഗ് ട്രസ്റ്റി സുസ്മിത ചാക്കോ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട് കലിംഗ ഡാന്‍സ് അക്കാദമി, നാടന്‍ പാട്ട് കലാകാരന് സുരേഷ് പള്ളിപ്പാറ, നര്‍ത്തകി ചാരുലത എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.