മെഡിക്കല്‍ കോളജ് അവഗണനയ്ക്കെതിരെ സിപിഐ ധര്‍ണ
1490525
Saturday, December 28, 2024 6:33 AM IST
ബദിയടുക്ക: കാസര്‍ഗോഡ് മെഡിക്കല്‍ കോളജിനെ ഉടന്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ബദിയടുക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ജില്ലാ അസി. സെക്രട്ടറി വി. രാജന് ഉദ്ഘാടനം ചെയ്തു.
വെറും ഒപി സൗകര്യം മാത്രമുള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് മാറിയെന്നും ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ ഇത്തരമൊരു സമരം നടത്തേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എം. കൃഷ്ണന് അധ്യക്ഷത വഹിച്ചു. വി. സുരേഷ് ബാബു, ടി.എം. അബ്ദുള്‍ റസാഖ്, ബി. സുധാകരന്, പ്രകാശന് കുംബഡാജെ, മാത്യു തെങ്ങുംപള്ളി, കെ. ചന്ദ്രശേഖരഷെട്ടി എന്നിവര്‍ പ്രസംഗിച്ചു.