നല്ലിടയന് പള്ളിയിൽ തിരുനാള്‍ ആഘോഷത്തിന് തുടക്കം
1490528
Saturday, December 28, 2024 6:33 AM IST
പടന്നക്കാട്: നല്ലിടയന് പള്ളിയിൽ തിരുനാള്‍ ആഘോഷത്തിന് വികാരി മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോര്‍ജ് കളപ്പുര കാര്‍മികത്വം വഹിച്ചു.
ഇന്നും 30 മുതല്‍ ജനുവരി മൂന്നുവരെയും വൈകുന്നേരം 5.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോര്‍ജ് തെങ്ങുംപള്ളില്‍, ഫാ. പ്രിയേഷ് കളരിമുറിയില്‍, ഫാ. തോമസ് കളത്തില്‍, ഫാ. ജോസഫ് തെങ്ങടയില്‍, ഫാ. ജോസഫ് മഞ്ചപ്പള്ളില്‍, ഫാ. തോമസ് പൈമ്പള്ളില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. നാളെ രാവിലെ ഏഴിനും 9.30നും നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോണ്‍ പോള്‍ പറപ്പള്ളിയാത്ത്, ഫാ. സെബാസ്റ്റ്യന്‍ തൈപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
ജനുവരി നാലിനു വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന-ഫാ. കുര്യാക്കോസ് പ്ലാവുനില്ക്കുംപറമ്പില്. തിരുനാള്‍ സന്ദേശം- റവ.ഡോ. ജോര്‍ജ് കരോട്ട്. രാത്രി 7.15നു പ്രദക്ഷിണം. എട്ടിനു വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം.
സമാപനദിനമായ അഞ്ചിനു രാവിലെ 6.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം-മോണ്‍. ആന്റണി മുതുകുന്നേല്‍. തുടര്‍ന്ന് പ്രദക്ഷിണം, സമാപനആശിര്‍വാദം, സ്നേഹവിരുന്ന്.