സി ഡിവിഷന് ക്രിക്കറ്റ്: ജാസ്മിന് ക്ലബ് ചാമ്പ്യന്മാര്
1490526
Saturday, December 28, 2024 6:33 AM IST
കാസര്‍ഗോഡ്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് സി ഡിവിഷന് ടൂര്‍ണമെന്റില്‍ ജാസ്മിന് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. കിംഗ് സ്റ്റാര്‍ ചേരൂറിനെ 44 റണ്‍സിനാണ് അവര്‍ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജാസ്മിന് ക്ലബ് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടി. ഷദാബ് ഖാന് പുറത്താവാതെ 53 പന്തില്‍ 106 റണ്‍സും മഹമ്മദ് സാബിര്‍ സനദ് 50 പന്തില്‍ 84 റണ്‍സും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിംഗ് സ്റ്റാര്‍ ചേരൂറിന്റെ ഇന്നിംഗ്സ് ഒമ്പതു വിക്കറ്റിന് 98 റണ്‍സില്‍ ഒതുങ്ങി. ടൂര്‍ണമെന്റിലെ മികച്ച താരമായും മികച്ച ബാറ്റര്‍ ആയും ഫൈനലിലെ താരമായും ഷദാബ് ഖാനെയും മികച്ച ബൗളറായി വാസ് പടിഞ്ഞാറിന്റെ മുഹമ്മദ് ഷബീറിനെയും തെരഞ്ഞെടുത്തു.