കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച നാലു കിലോ കഞ്ചാവ് പിടികൂടി
1490230
Friday, December 27, 2024 5:17 AM IST
കാസര്‍ഗോഡ്: കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച നാലുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര കെകെപുറത്തെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനും ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയുമായ കെ. സവാദ് (39) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെതുടര്‍ന്ന് കാസര്‍ഗോഡ് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്ഐ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് പോളിത്തീന്‍ ബാഗുകളില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. പുതുവര്ഷാോഷത്തിനു വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.