നസ്രാണി കാര്‍ണിവല്‍ നടത്തി
1490229
Friday, December 27, 2024 5:17 AM IST
മുള്ളേരിയ: കാസര്‍ഗോഡ് ഫൊറോനയുടെ നേതൃത്വത്തില്‍ മുള്ളേരിയ ഇന്‍ഫന്റ് ജീസസ് പള്ളിയിൽ നടന്ന നസ്രാണി കാര്‍ണിവല്‍ കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു മുക്കുഴി ഉദ്ഘാടനം ചെയ്തു. കെസിവൈഎം കാസര്‍ഗോഡ് ഫൊറോന പ്രസിഡന്റ് ഫെബിന് ചിറയില്‍ അധ്യക്ഷത വഹിച്ചു.
കാസര്‍ഗോഡ് ഫെറോന കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോച്ചന് കുടിപറമ്പില്‍, ഇടവക വികാരി ഫാ. ജോസ് ചെമ്പോട്ടിക്കല്‍, കെസിവൈഎം ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ ശാലിനി എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം മുള്ളേരിയ ശാഖ പ്രസിഡന്റ് ബിബിന്‍ കൂത്രപ്പള്ളി പതാക ഉയര്‍ത്തി.
നസ്രാണി ക്രൈസ്തവരുടെ വിവിധ അവകാശങ്ങളെക്കുറിച്ച് ഫെബിന് ചിറയില്‍, ഫാ. അഖില്‍ മുക്കുഴിയില്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
കെസിവൈഎം കാസര്‍ഗോഡ് ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന സാഹിത്യമത്സരങ്ങളില് സമ്മാനാര്‍ഹരായ ബദിയടുക്ക, കാസര്‍ഗോഡ്, പെര്‍ള ഇടവകാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.