പോക്സോ: അധ്യാപകനെതിരെ കേസെടുത്തു
1490231
Friday, December 27, 2024 5:17 AM IST
മഞ്ചേശ്വരം: പത്തുവയസുള്ള നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളിലാണ് സംഭവം. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ആദ്യത്തെ രണ്ടു പരാതികള്‍ ലഭിച്ചത്. ഇതു സംബന്ധിച്ചാണ് അധ്യാപകനെതിരെ രണ്ടു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഇയാള്‍ക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് സമാനരീതിയിലുള്ള മറ്റു രണ്ടു പരാതികളില്‍ കൂടി പോക്സോ കേസുകളെടുത്തത്. അധ്യാപകന് നിലവില്‍ ഒളിവിലാണ്.